ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ പ്രതീക്ഷിക്കുന്നത്‌ 9-10% വളര്‍ച്ച : ഇക്ര

hospitality
SHARE

മുംബൈ: രാജ്യത്തെ ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ വരാനിരിക്കുന്നത്‌ വളര്‍ച്ചയുടെ നാളുകളാണെന്ന്‌ ക്രഡിറ്റ്‌ റേറ്റിങ്‌ ഏജന്‍സിയായ ഇക്ര. അടുത്ത നാല്‌ വര്‍ഷം ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ പ്രതീക്ഷിക്കുന്നത്‌ 9-10 ശതമാനത്തിന്‌ മേല്‍ വളര്‍ച്ചയാണന്ന്‌ ഇക്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര ആവശ്യകത ശക്തമാകുന്നത്‌ വളര്‍ച്ചയ്‌ക്ക്‌ പിന്തുണ നല്‍കും. വരും ദിനങ്ങളില്‍ ഹോട്ടല്‍ മേഖലയുടെ വരുമാനം മെച്ചപ്പെടുകയും ലാഭം വിപുലമാവുകയും ചെയ്യുമെന്ന്‌ ഇക്ര പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 2018-2019 കാലയളവില്‍ ഹോട്ടല്‍ മേഖലയില്‍ പ്രതീക്ഷിക്കുന്നത്‌ 10-12 ശതമാനം വളര്‍ച്ചയാണ്‌. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA