ഇന്ത്യയുടെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെട്ടു തുടങ്ങി: കെയര്‍ റേറ്റിങ്‌സ്‌

CR
SHARE

മുംബൈ: രാജ്യത്തെ നിക്ഷേപ സാഹചര്യം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയതായി റേറ്റിങ്‌ ഏജന്‍സിയായ കെയര്‍. സര്‍ക്കാരിന്റെ ചെലവഴിക്കല്‍ ഉയര്‍ന്നതും സ്ഥിര മൂലധന രൂപീകരണം മെച്ചപ്പട്ടതും ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ്‌ ഇതെന്ന്‌ കെയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാന സൗകര്യം, ഭവനം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ ചെലവഴിക്കല്‍ സര്‍ക്കാര്‍ ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്‌. 

ഈ വര്‍ഷം ആദ്യ ഏഴ്‌ മാസക്കാലയളവിലെ സര്‍ക്കാരിന്റെ മൊത്തം മൂലധന ചെലവ്‌ 1.77 ലക്ഷം കോടി രൂപയാണ്‌ മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത്‌ 1.62 ലക്ഷം കോടി രൂപയായിരുന്നു.ഇതിന്‌ പുറമെ ശേഷി ഉപയോഗം അടുത്തകാലത്ത്‌ മെച്ചപ്പെട്ടിരുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA