ശമ്പളക്കാര്‍ക്കായി ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ വ്യക്തിഗത ലോണ്‍

UJJIVAN
SHARE

 ശമ്പളക്കാരായ പ്രോഫഷണലുകള്‍ക്കായി ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വ്യക്തിഗത വായ്പ സൗകര്യം അവതരിപ്പിച്ചു. വ്യക്തിഗത വായ്പ അവതരിപ്പിക്കുന്ന ആദ്യസ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഉജ്ജീവന്‍. കൊച്ചി ഉള്‍പ്പടെ 14 സ്ഥലങ്ങളിലാണ് ഈ സൗകര്യം ലഭ്യമാവുക. നിലവില്‍ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഭവന വായ്പയും വ്യാപാര വായ്പയും നല്‍കുന്നുണ്ട്. 

15,000 രൂപക്ക് മുകളില്‍ മാസ ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകള്‍ക്ക്  50,000  രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ലഭിക്കും. 

പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്രോസസിങ്ങിലൂടെ നല്‍കുന്ന വായ്പക്ക് ആകര്‍ഷകമായ പലിശ നിരക്കായിരിക്കും. ക്രെഡിറ്റ് ചരിത്രം പരിശോധിച്ചതിന് ശേഷം ഒരു വ്യക്തിക്ക് ഈടും നിക്ഷേപവും ഇല്ലാതെ വായ്പ ലഭിക്കും. 12 മാസം മുതല്‍ 60 മാസം വരെ ഇംഎംഐ വഴിതിരിച്ചടവ്‌ ഉണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA