രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18% വര്‍ധന

indian economy
SHARE



ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനം വര്‍ധന . റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28.25 ലക്ഷം കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്‌ഡിഐ) രാജ്യത്തുണ്ടായി.
കഴിഞ്ഞ വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 4,33,300 കോടി രൂപയുടെ വര്‍ധനയാണ്‌ ഉണ്ടായത്‌.
ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്‌ മൗറീഷ്യസ്‌ ആണ്‌. എഫ്‌ഡിഐയുടെ 19.7 ശതമാനം മൗറീഷ്യസില്‍ നിന്നാണ്‌. യുഎസ്‌, യുകെ, സിങ്കപ്പൂര്‍,  എന്നിവയാണ്‌ തൊട്ടു പിന്നിലായുള്ളത്‌. മൊത്തം എഫ്‌ഡിഐയുടെ ഭൂരിഭാഗവും മാനുഫാക്‌ചറിങ്‌ മേഖലയിലാണ്‌.
അതേ സമയം ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (ഒഡിഐ) അഞ്ച്‌ ശതമാനം ഉയര്‍ന്ന്‌ 5.28 ലക്ഷം കോടിയായി. ഇന്ത്യന്‍ കമ്പനികള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് സിങ്കപ്പൂരിലാണ്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA