ADVERTISEMENT


സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഭവനവായ്‌പ നിരക്കില്‍ കുറവ്‌ വരുത്തി. 30 ലക്ഷം രൂവ വരെയുള്ള ഭവന വായ്‌പകളുടെ പലിശ നിരക്കില്‍ 5 ബേസിസ്‌ പോയിന്റിന്റെ കുറവാണ്‌ വരുത്തിയിരിക്കുന്നത്‌. വെള്ളിയാഴ്‌ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതായി ബാങ്ക്‌ അറിയിച്ചു. ആര്‍ബിഐ റിപ്പോ നിരക്കില്‍ 25 ബേസിസ്‌ പോയിന്റിന്റെ കുറവ്‌ വരുത്തിയതിനെ തുടര്‍ന്നാണ്‌ എസ്‌ബിഐയുടെ ഈ തീരുമാനം. വ്യാഴാഴ്‌ച നടന്ന പണനയ അവലോകന യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക്‌ 6.25 ശതമാനമായി കുറച്ചിരുന്നു . ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ്‌ വരുത്തിയതിന്‌ തൊട്ടു പിന്നാലെ 
ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര ആറ്‌ മാസ വായ്‌പക്കാലയളവിലേക്കുള്ള എംസിഎല്‍ആറില്‍ 0.05 ശതമാനത്തിന്റെ കുറവ്‌ പ്രഖാപിച്ചിരുന്നു.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com