അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള പെന്‍ഷന്‍ സ്‌കീമില്‍ ഫെബ്രുവരി 15 മുതല്‍ ചേരാം

HIGHLIGHTS
  • 10 കോടിയോളം തൊഴിലാളികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ
pigy&woman
SHARE

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്‌ നിശ്ചിത പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കുന്ന പ്രധാന മന്ത്രി ശ്രമ യോഗി മാന്‍ധന്‍ പദ്ധതിയില്‍ ( പിഎംഎസ്‌വൈഎം) ഫെബ്രുവരി 15 മുതല്‍ ചേര്‍ന്ന്‌ തുടങ്ങാമെന്ന്‌ തൊഴില്‍ മന്ത്രാലയം അറിയിച്ചു. അസംഘടിത മേഖലയിലെ നാല്‍പത്‌ വയസ്സ്‌ വരെ പ്രായമുള്ള തൊഴിലാളികള്‍ക്ക്‌ പദ്ധതിയില്‍ ചേരാം. 

തൊഴില്‍ ചെയ്യുന്ന കാലയളവില്‍ ചെറിയ വിഹിതം ലഭ്യമാക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്‌ അറുപത്‌ വയസ്സിന്‌ ശേഷം 3,000 രൂപ പെന്‍ഷന്‍ ഉറപ്പു നല്‍കുന്നതാണ്‌ പദ്ധതി. പദ്ധതിയില്‍ അഗംങ്ങളാകുന്ന തൊഴിലാളികള്‍ മാസം നല്‍കേണ്ട കുറഞ്ഞ വിഹിതം 55 രൂപയാണ്‌ സമാനമായ തുക സര്‍ക്കാരും എടുക്കും. പ്രായം കൂടുതലുള്ള തൊഴിലാളികള്‍ കൂടതല്‍ വിഹിതം നല്‍കേണ്ടി വരും. 40 വയസസ്സുള്ള തൊഴിലാളി നല്‍കേണ്ടത്‌ 200 രൂപയായിരിക്കും, അതേസമയം 29 വയസ്സുള്ള തൊഴിലാളി 100 രൂപയായിരിക്കും നല്‍കേണ്ടത്‌. 
2019-20 ബജറ്റില്‍ ധന മന്ത്രി പീയൂഷ്‌ ഗോയല്‍ പ്രഖ്യാപിച്ച പദ്ധതി 15,000 രൂപ വരെ മാസ വരുമാനമുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളെയാണ്‌ ലക്ഷ്യമിടുന്നത്‌.

അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 10 കോടിയോളം തൊഴിലാളികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നതൊഴിലാളികളുടെ പ്രായം 18 ല്‍ കുറയാനും 40 ല്‍ കൂടാനും പാടില്ല. തൊഴിലാളികള്‍ക്ക്‌ സ്വന്തം പേരില്‍ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടും ആധാര്‍ നമ്പറും ഉണ്ടായിരിക്കണം.
നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പറേഷന്‍ സ്‌കീം, എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ സ്‌കീം എന്നിവയില്‍ ഉള്‍പ്പെടുന്നവര്‍ പദ്ധതിയില്‍ ചേരാന്‍ അര്‍ഹരായിരിക്കില്ല. ആദായ നികുതി നല്‍കുന്നവരും പദ്ധതിയ്‌ക്ക്‌ അര്‍ഹരായിരിക്കില്ല. 
പദ്ധതിയില്‍ തുടര്‍ച്ചയായി വിഹിതം നല്‍കി കൊണ്ടിരിക്കുന്ന തൊഴിലാളി ഏതെങ്കിലും കാരണത്താല്‍ മരണപ്പെടുകയാണെങ്കില്‍ ഭാര്യയ്‌ക്ക്‌/ഭര്‍ത്താവിന്‌ തുടര്‍ന്ന്‌ വിഹിതം നല്‍കി കൊണ്ട്‌ പദ്ധതിയില്‍ തുടരാം. അല്ലെങ്കില്‍ അതുവരെ അടച്ച തുക പലിശ സഹിതം സ്വീകരിച്ചു കൊണ്ട്‌ പദ്ധതിയില്‍ നിന്നും പിന്‍മാറാം. 
പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ആ തൊഴിലാളിയുടെ ഭാര്യ/ ഭര്‍ത്താവ്‌ മാത്രമായിരിക്കും പെന്‍ഷന്റെ 50 ശതമാനത്തിന്‌ അര്‍ഹരായിരിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA