ADVERTISEMENT

ജനുവരിയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ 60 ശതമാനം കുറവുണ്ടായി. വിപണിയിലെ ചാഞ്ചാട്ടവും രാഷ്‌ട്രീയ അനശ്ചിതത്വവും മൂലമാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ നിന്നും നിക്ഷേപകര്‍ അകലുന്നതെന്നാണ്‌ വിലയിരുത്തല്‍. മുന്‍ വര്‍ഷം ജനുവരിയില്‍ 15,390 കോടി രൂപയുടെ നിക്ഷേപം ഉണ്ടായ സ്ഥാനത്ത്‌ ഈ വര്‍ഷം ജനുവരിയില്‍ ഇക്വിറ്റി ഫണ്ടുകളില്‍ 6,158 കോടി രൂപയുടെ നിക്ഷേപം മാത്രമാണ്‌ ഉണ്ടായിരിക്കുന്നത്‌. 
ഇതോടെ തുടര്‍ച്ചയായി മൂന്നാം മാസവും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം കുറഞ്ഞിരിക്കുന്നതായാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി ലഭ്യമാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഡിസംബറില്‍ 6,606 കോടി രൂപയും നവംബറില്‍ 12,622 കോടി രൂപയും ആയിരുന്നു. 
ജനുവരിയില്‍ മൊത്തം മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തിലും കുറവുണ്ടായി. ജനുവരിയിലെ മൊത്തം മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം 65,439 കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇതേകാലയളവിലിത്‌ 1.06 ലക്ഷം കോടി രൂപയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com