ADVERTISEMENT

 


സ്വകാര്യ മേഖലാ ഇന്‍ഷൂറന്‍സ്‌ കമ്പനിയായ റിലയന്‍സ്‌ ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനി   പ്രഥമ ഓഹരി വില്‍പ്പനയ്‌ക്ക്‌ വീണ്ടും  തയ്യാറെടുക്കുന്നു. അനില്‍ അമ്പാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്‌ ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനി ഐപിഒ തുടങ്ങുന്നതിനുള്ള അപേക്ഷ സെബിയ്‌ക്ക്‌ മുമ്പാകെ സമര്‍പ്പിച്ചു. ഐപിഒയിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. റിലയന്‍സ്‌ ക്യാപിറ്റലിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ ഉള്ള ഉപകമ്പനിയാണ്‌ റിലയന്‍സ്‌ ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനി.

മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ അഡൈ്വസേഴ്‌സ്‌, സിഎല്‍എസ്‌എ പ്രൈവറ്റ്‌ ലിമിറ്റഡ്‌. ക്രഡിറ്റ്‌ സ്വിസ്സ്‌ സെക്യൂരിറ്റീസ്‌ ( ഇന്ത്യ) പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നിവരെ ഐപിഒയുടെ നടത്തിപ്പിനായി കമ്പനി നിയമിച്ചു. 2017 ഒക്‌ടോബറില്‍ ആണ്‌ റിലയന്‍സ്‌ ജനറല്‍ ഇന്‍ഷൂറന്‍സ്‌ ആദ്യം ഐപിഒയ്‌ക്ക്‌ അപേക്ഷ സമര്‍പ്പിച്ചത്‌. അനുമതി ലഭിച്ചെങ്കിലും പിന്നീട്‌ ഐപിഒ തുടങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com