ആസ്റ്ററിന് മൂന്നാം ത്രൈമാസത്തില്‍ 263 കോടിയുടെ ലാഭം

medical insu
SHARE


ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും സാന്നിധ്യമുള്ള സ്വകാര്യ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ മൂന്നാം ത്രൈമാസത്തില്‍ 263 കോടിയുടെ ലാഭം കൈവരിച്ചു
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തിലെ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,814 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധിച്ച് 2,150 കോടി രൂപയിലെത്തി. നികുതിക്കു ശേഷമുള്ള ലാഭം71 കോടി രൂപയില്‍ നിന്ന് 42 ശതമാനം വര്‍ധിച്ച് 100 കോടി രൂപയിലെത്തി.എല്ലാവര്‍ക്കും ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് കമ്പനിയെ വ്യത്യസ്തമാക്കുന്നതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഗള്‍ഫിൽ‍ നിന്ന് ആളുകളെത്തുന്ന ആരോഗ്യ ടൂറിസം മേഖലയിലും ഗ്രൂപ്പ് സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA