സ്വകാര്യ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ പ്രീമിയം ഉയർന്നു

insu 5
SHAREഈ സാമ്പത്തിക വര്‍ഷം ആദ്യ പത്ത്‌ മാസങ്ങളില്‍ സ്വകാര്യ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ പ്രീമിയത്തില്‍ 22.9 ശതമാനം വര്‍ധന ഉണ്ടായി. 2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ സ്വകാര്യ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ പുതിയ പ്രീമിയമായി 53,645.06 കോടി രൂപ സമാഹരിച്ചു. അതേസമയം ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ (എല്‍ഐസി) പുതിയ പ്രീമിയത്തില്‍ 1.83 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇക്കാലയളവില്‍ എല്‍ഐസിയ്‌ക്ക്‌ ലഭിച്ച പുതിയ പ്രീമിയം 1.05 ലക്ഷം കോടി രൂപയാണ്‌ .

ജനുവരി വരെയുള്ള ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ മേഖലയിലെ പുതിയ പ്രീമിയം സമാഹരണം മൊത്തം 1.59 ലക്ഷം കോടി രൂപയാണ്‌. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം പുതിയ പ്രീമിയത്തില്‍ 5.3 ശതമാനം വര്‍ധന ഉണ്ടായി. 2019 ജനുവരി അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ എല്‍ഐസിയുടെ വിപണി വിഹിതം 66.26 ശതമാനവും സ്വകാര്യ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ വിപണി വിഹിതം 33.74 ശതമാനവും ആണ്‌.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA