പേടിഎം മണി വഴി മ്യൂച്വൽ ഫണ്ടില്‍ നിക്ഷേപിക്കാം

atm
SHARE


പേടിഎം പേമെന്റ്‌ ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക്‌ ഇനി പേടിഎമ്മിന്റെ മ്യൂച്വല്‍ഫണ്ട്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാറ്റ്‌ഫോമായ പേടിഎം മണി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നേരിട്ട്‌ നിക്ഷേപം നടത്താം. ഇതിനായി രണ്ട്‌ ഫിനാന്‍ഷ്യല്‍ പ്ലാറ്റ്‌ഫോമുകളും ഏകീകരിച്ചതായി കമ്പനി അറിയിച്ചു.
പേമെന്റ്‌ ബാങ്കിന്റെ 42 ദശലക്ഷത്തിലേറെ വരുന്ന ഉപയോക്താക്കള്‍ക്ക്‌ തടസ്സരഹിതമായ നിക്ഷേപം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഏകീകരണം നടപ്പിലാക്കിയിരിക്കുന്നതെന്ന്‌ കമ്പനി പറഞ്ഞു. 
ഉപയോക്താക്കള്‍ക്ക്‌ ഇനി മുതല്‍ പേടിഎം ബാങ്ക്‌ അക്കൗണ്ട്‌ അവരുടെ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപിക്കാനും തിരിച്ചെടുക്കാനുമുള്ള അക്കൗണ്ടായും ഉപയോഗിക്കാം. 
കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പേടിഎം മണി മുപ്പത്തഞ്ചോളം അസ്സറ്റ്‌മാനേജ്‌മെന്റ്‌ കമ്പനികളുമായി സഹകരിക്കുന്നുണ്ട്‌. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA