പേമെന്റ് സംവിധാനത്തിന്റെ സുരക്ഷ ശക്തമാക്കി എന്‍പിസിഐ

atm 1
SHARE

റീമോട്ട് സ്‌ക്രീന്‍ അക്‌സസ് ആപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തില്‍ കയറി തട്ടിപ്പ് നടത്തുന്നതു തടയും. ഇടപാടുകാരന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ആപ്പില്‍ ഏര്‍പ്പെടുത്തുന്നതിനു ‍നാഷണൽപേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടപടി ആരംഭിച്ചു.

എന്‍പിസിഐയുടെ എല്ലാ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും സുരക്ഷിത്വം ശക്തിപ്പെടുത്തുന്നതിനും ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനും ഇതു സംബന്ധിച്ച് ഇടപാടുകാര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനുമുള്ള വിദ്യാഭ്യാസപരിപാടികള്‍ ആരംഭിച്ചുവെന്ന് എന്‍പിസിഐ റിസ്‌ക് മാനേജ്‌മെന്റ് തലവന്‍ ഭരത് പഞ്ചല്‍ പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ബാങ്കിംഗ്, ഫിന്‍ടെക് കമ്പനികള്‍ ഒരുമിച്ചു നിന്ന് ഇടപാടുകാര്‍ക്കിടയില്‍ ബോധവത്കരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യുപിഐ പ്ലാറ്റ്‌ഫോം പൂര്‍ണമായും സുരക്ഷിതമാണെും അദ്ദേഹം പറഞ്ഞു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA