എഫ്‌പിഐ വിപണിയില്‍ നിന്നും 1,900 കോടിയിലേറെ പിന്‍വലിച്ചു

bull-target
SHARE

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപകരില്‍ ആശങ്ക . കഴിഞ്ഞ ദിവസങ്ങളില്‍ കടപ്പത്ര വിപണിയില്‍ നിന്നും വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ പിന്‍വലിയല്‍ ശക്തമായി. ഈ നിക്ഷേപകര്‍ ഇതിനോടകം 1,900 കോടി രൂപയിലേറെ മൂല്യം വരുന്ന കടപ്പത്ര സെക്യൂരിറ്റികള്‍ വിറ്റഴിച്ചു.
അതേസമയം ഡെപ്പോസിറ്ററികളില്‍ നിന്നുള്ള വിവരം അനുസരിച്ച്‌ ഫെബ്രുവരി 22 വരെ എഫ്‌പിഐ ഓഹരികളില്‍ 2,039 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്‌.
ജനുവരിയില്‍ ഓഹരി, കടപ്പത്രവിപണികളില്‍ നിന്നും എഫ്‌പിഐ മൊത്തം 5,360 കോടി രൂപ പിന്‍ വലിച്ചിരുന്നു.
ഓഹരികളിലേക്കുള്ള നിക്ഷേപം ശക്തമായിരിന്നിട്ടും കടപ്പത്ര മേഖലയിൽ നിന്നും കൂട്ടത്തോടെ പിന്‍ വലിയുന്നതിനാല്‍ ഈ മാസം ഇതുവരെയുള്ള എഫ്‌പിഐയുടെ അറ്റ നിക്ഷേപം 98 കോടി രൂപ മാത്രമാണ്‌. ഇന്ത്യ- പാക്‌ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതിന്റെ പശ്ചാത്തലത്തില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ മുന്‍കതലോടെ വിപണിയെ സമീപിക്കാന്‍ തുടങ്ങിയതാണ്‌ പ്രധാന കാരണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA