രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി 5% കുറഞ്ഞു

gold 6
SHARE

ഈ സാമ്പത്തിക വര്‍ഷം ആദ്യ പത്ത്‌ മാസങ്ങളില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി 5 ശതമാനം കുറഞ്ഞ്‌ 2693 കോടി ഡോളറായി. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറഞ്ഞത്‌ കറന്റ്‌ അക്കൗണ്ട്‌ കമ്മി നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. 

മുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി 2823 കോടി ഡോളര്‍ ആയിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ഉണ്ടായ മാറ്റമാണ്‌ ഇറക്കുമതി കുറയാന്‍ കാരണമെന്നാണ്‌ വിലയിരുത്തല്‍. 

ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയും ഇടിഞ്ഞു. അതേസമയം ജനുവരിയില്‍ രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ 38.16 ശതമാനം വളര്‍ച്ച പ്രകടമായി. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യ. ആഭരണ മേഖലയില്‍ നിന്നുള്ള ആവശ്യകതയാണ്‌ രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയെ പ്രധാനമായും സ്വാധീനിക്കുന്നത്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA