മഹീന്ദ്ര പ്രഗതി ബ്ലൂചിപ്പ് യോജന എന്‍എഫ്ഒ മാര്‍ച്ച് എട്ടു വരെ

imag-845-a
SHARE

  രാജ്യത്തെ മുന്‍നിര ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന നിക്ഷേപകര്‍ക്കായി  മഹീന്ദ്രാ മ്യൂചല്‍ ഫണ്ടിന്റെ പുതിയ ഫണ്ട്. മഹീന്ദ്ര പ്രഗതി ബ്ലൂചിപ് യോജനയുടെ ഈ പുതിയ ഫണ്ട് ഓഫര്‍  മാര്‍ച്ച് എട്ടിന് അവസാനിക്കും.  എന്‍എഫ്ഒ  അവസാനിച്ച് യൂണിറ്റുകള്‍ നല്‍കി അഞ്ചു ദിവസത്തിനു ശേഷം പദ്ധതിയുടെ തുടര്‍ച്ചയായ വില്‍പ്പനയും തിരിച്ചു വാങ്ങലും ആരംഭിക്കും. പദ്ധതിയുടെ 80 ശതമാനമെങ്കിലും വന്‍കിട കമ്പനികളുടെ ഓഹരികളിലും അനുബന്ധ മേഖലകളിലും നിക്ഷേപിക്കും. 20 ശതമാനം വരെയായിരിക്കും കടപത്രങ്ങളിലും മറ്റും നിക്ഷേപിക്കുക. താരതമ്യേന ഉയര്‍ന്ന നഷ്ടസാധ്യതയുള്ള മേഖലകളിലായിരിക്കും ഇതിന്റെ ആസ്തികള്‍ നിക്ഷേപിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA