ADVERTISEMENT

 

ഐടി സേവന കമ്പനിയായ വിപ്രോ ബോണസ്‌ ഓഹരികള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ ബോണസ്‌ ഇഷ്യുവിന്‌ ഓഹരി ഉടമകള്‍ അനുമതി നല്‍കി. മാര്‍ച്ച്‌ ഏഴിനാണ്‌ ഇഷ്യുവിന്റെ റെക്കോഡ്‌ തീയതി തീരുമാനിച്ചിരിക്കുന്നത്‌. 1: 3 അനുപാതത്തില്‍ ബോണസ്‌ ഓഹരികള്‍ ലഭ്യമാക്കും. അതായത്‌ ഓഹരി ഉടമകളുടെ കൈവശമുള്ള ഓരോ മൂന്ന്‌ ഓഹരികള്‍ക്കും ഒരു ബോണസ്‌ ഓഹരി വീതമായിരിക്കും ലഭ്യമാക്കുക. കഴിഞ്ഞ ജനുവരി 18 ന്‌ ബോണസ്‌ ഇഷ്യുവിന്‌ വിപ്രോയുടെ ബോര്‍ഡ്‌ അനുമതി നല്‍കിയിരുന്നു. ബോണസ്‌ ഇഷ്യുവിന്റെ റെക്കോഡ്‌ തീയതി തീരുമാനിച്ചതിനെ തുടര്‍ന്ന്‌ വിപ്രോയുടെ ഓഹരികള്‍ പത്തൊമ്പത്‌ വര്‍ഷത്തെ ഉയര്‍ച്ചയിലേക്ക്‌ എത്തി. ജനുവരി 18 ന്‌ ശേഷം ഇതുവരെ വിപ്രോ ഓഹരികളില്‍ 14 ശതമാനം വളര്‍ച്ച പ്രകടമായി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com