മാക്‌സ്‌ ഇന്ത്യ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ ബിസിനസിൽ നിന്ന് പിന്‍മാറി

education-1
SHARE

മാക്‌സ്‌ ഇന്ത്യ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ ബിസിനസ്സില്‍ നിന്നും പിന്‍മാറി. മാക്‌സ്‌ ബുപ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി ലിമിറ്റഡിലെ (മാക്‌സ്‌ ബുപ ) ഓഹരികള്‍ പൂര്‍ണമായും പ്രൈവറ്റ്‌ ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്ത്‌ ഫണ്ടിന്‌ വിറ്റതായി മാക്‌സ്‌ ഇന്ത്യ അറിയിച്ചു.

മാക്‌സ്‌ ബുപയില്‍ 51 ശതമാനം ഓഹരി വിഹിതം ആണ്‌ മാക്‌സ്‌ ഇന്ത്യയ്‌ക്ക്‌ ഉണ്ടായിരുന്നത്‌. ഇടപാടിന്റെ മൂല്യം ഏകദേശം 510 കോടി രൂപയിലേറെ വരും. നേരിട്ടും സഹസ്ഥാപനങ്ങള്‍ വഴിയുമാണ്‌ ഓഹരികള്‍ വിറ്റഴിക്കുന്നതെന്ന്‌ മാക്‌സ്‌ ഇന്ത്യ പറഞ്ഞു. ഓഹരികള്‍ വിറ്റഴിച്ചെങ്കിലും സംയുക്ത സംരംഭത്തിലെ മാക്‌സ്‌ ബ്രാന്‍ഡിന്റെ ഉപയോഗം രണ്ട്‌ വര്‍ഷത്തേക്ക്‌ തുടരും. അതിന്‌ ശേഷം അനുയോജ്യമായ മറ്റൊരു പേരിലേക്ക്‌ മാറാനാണ്‌ തീരുമാനം. 

ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന 510 കോടി രൂപ നിലവിലെ ബിസിനസ്സില്‍ നിക്ഷേപിക്കുന്നതിന്‌ പുറമെ പുതിയ ബിസിനസ്സ്‌ അവസരങ്ങളിലും നിക്ഷേപിക്കാനാണ്‌ തീരുമാനമെന്ന്‌ മാക്‌സ്‌ ഇന്ത്യ അറിയിച്ചു. പുതിയ ബിസിനസ്സ്‌ അവസരങ്ങള്‍ വിലയിരുത്തി വരികയാണന്നും കമ്പനി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA