ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.3% വളര്‍ച്ച നേടുമെന്ന്‌ മൂഡിസ്‌

rupee
SHARE

ഈ വര്‍ഷം   ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ  7.3 ശതമാനം വളര്‍ച്ച നേടുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ആഗോള റേറ്റിങ്‌ ഏജന്‍സിയായ മൂഡിസ്‌. 2020 ലും സമാനമായ വളര്‍ച്ച രാജ്യത്തിന്‌ ഉണ്ടാകുമെന്നാണ്‌ മൂഡിസിന്റെ വിലയിരുത്തല്‍. 
ആഗോള ഉത്‌പാദന വ്യാപാര വളര്‍ച്ചയില്‍ ഇന്ത്യ നേരിടുന്ന മാന്ദ്യം മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവായിരിക്കും എന്നും മൂഡിസ്‌ വിലയിരുത്തുന്നു. അടുത്ത രണ്ട്‌ വര്‍ഷം ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ താരതമ്യേന സ്ഥിരതയാര്‍ന്ന വളര്‍ച്ച രേഖപെടുത്തുമെന്നാണ്‌ മൂഡിസിന്റെ പ്രതീക്ഷ. 
കലണ്ടര്‍ വര്‍ഷം അടിസ്ഥാനമാക്കിയാണ്‌ മൂഡിസ്‌ വളര്‍ച്ച കണക്കാക്കുന്നത്‌. അതേസമയം സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കിയാണ്‌ ഇന്ത്യ വളര്‍ച്ച കണക്കാക്കുന്നത്‌. 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യസ്ഥ 7 ശതമാനം വളര്‍ച്ച നേടുമെന്നാണ്‌ പ്രതീക്ഷ. മുന്‍ വര്‍ഷത്തെ 7.2 ശതമാനത്തേക്കാള്‍ കുറവാണിത്‌. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA