ഡിസംബര്‍ വരെ 7,951 കോടി രൂപയുടെ തട്ടിപ്പ്‌ കണ്ടെത്തിയതായി എസ്‌ബിഐ

SBI-logo-845
SHARE

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പത്‌ മാസക്കാലയളവില്‍ 7,951.3 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നത്‌ കണ്ടെത്തിയതായി എസ്‌ബിഐ ഗ്രൂപ്പ്‌ അറിയിച്ചു. 1,885 തട്ടിപ്പ്‌ കേസുകള്‍ ഇക്കാലയളവില്‍ നടന്നതായാണ്‌ ബാങ്ക്‌ കണ്ടെത്തിയിരിക്കുന്നത്‌. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിന്‌ മറുപടിയായാണ്‌ എസ്‌ബിഐ തട്ടിപ്പ്‌ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വെളുപ്പെടുത്തിയത്‌. 
ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 669 കേസുകളിലായി 723.06 കോടി രൂപയുടെ തട്ടിപ്പും രണ്ടാപാദത്തില്‍ 556  കേസുകളിലായി 4,832.42 കോടി രൂപയുടെ തട്ടിപ്പും നടന്നതായി ബാങ്ക്‌ അറിയിച്ചു. 
തട്ടിപ്പിനെ തുടര്‍ന്ന്‌ കസ്റ്റമേഴ്‌സിന്‌ ഉണ്ടായ സാമ്പത്തിക നഷ്ടം, തട്ടിപ്പ്‌ ഏത്‌ വിധത്തിലാണ്‌ നടന്നത്‌ എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും വെളിപ്പെടുത്താനാകില്ല എന്നാണ്‌ ബാങ്ക്‌ അറിയിച്ചത്‌.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA