എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സും ഐഎംസിജിയും പങ്കാളിത്തത്തില്‍

HIGHLIGHTS
  • 75 വയസ്സ്‌ വരെ വായ്‌പ അടവിന്‌ അവസരം
home845
SHARE

പ്രത്യേക വായ്‌പ പദ്ധതി ലഭ്യമാക്കുന്നതിനായി എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സും ഇന്ത്യ മോര്‍ട്ട്‌ഗേജ്‌ ഗ്യാരന്റി കോര്‍പറേഷനും(ഐഎംസിജി) തമ്മില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇതനുസരിച്ച്‌ വായ്‌പ എടുക്കുന്നവര്‍ക്ക്‌ 75 വയസ്സ്‌ വരെ തിരിച്ചടവിന്‌ അവസരം ലഭിക്കും.

പുതിയ പങ്കാളിത്തത്തിന്റെ കീഴില്‍ ഐഎംസിജി മോര്‍ട്ട്‌ഗേജ്‌ ഗ്യാരന്റിയോടു കൂടി എല്‍സിഎച്ച്‌എഫ്‌എല്‍ ലഭ്യമാക്കും. പണയവായ്‌പയില്‍ വീഴ്‌ച വരുത്തുന്നത്‌ മൂലം ഉണ്ടാകുന്ന നഷ്ടത്തിന്‌ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക്‌ പരിഹാരം നല്‍കുന്ന സാമ്പത്തിക ഉത്‌പന്നമാണ്‌ ഇത്‌.

പുതിയ പങ്കാളിത്തത്തിലൂടെ എല്‍ഐസിഎച്ച്‌എഫ്‌എലിന്‌ ഭവന വായ്‌പ എടുക്കുന്നവരെ കൂടുതലായി ഉള്‍ക്കൊള്ളിക്കാന്‍ കഴിയും . മാത്രമല്ല നിഷ്‌ക്രിയ ആസ്‌തിയോട്‌ പൊരുതുന്നതിന്‌ പുറമെ വിപണി സാന്നിദ്ധ്യം ശക്തമാക്കാനും കഴിയുമെന്നാണ്‌ പ്രതീക്ഷ.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA