ടിസിഐഎല്‍ ഐപിഒ ഈ വര്‍ഷം പകുതിയോടെ

SCBI
SHARE

പൊതുമേഖലയില്‍ നിന്നുള്ള ടെലികമ്യൂണിക്കേഷന്‍സ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ ഇന്ത്യ ലിമിറ്റഡിന്റെ (ടിസിഐഎല്‍) ഐപിഒ ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തും. പ്രഥമ ഓഹരി വില്‍പ്പന വഴി 1,500 കോടി രൂപയുടെ ധനസമാഹരണമാണ്‌ ലക്ഷ്യമിടുന്നത്‌. സെബിയുടെ അനുമതി ലഭിച്ചു.  ഇതില്‍ 600 കോടി രൂപ കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മൂലധന ചെലവുകള്‍ക്കുമായി ഉപയോഗിക്കാനാണ്‌ തിരുമാനം.

പബ്ലിക്‌ ഇഷ്യുവിലൂടെ സ്റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ്‌ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള ആറ്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണ്‌ ടിസിഐഎല്‍. 
ഐപിഒയിലൂടെ 15 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇതിലൂടെ 900 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഇതിന്‌ പുറമെ ടിസിഐഎല്‍ 10 പുതിയ ഓഹരികള്‍ വിറ്റഴിച്ച്‌ 600 കോടി രൂപ സമാഹരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA