ആര്‍ബിഐ 36 ബാങ്കുകള്‍ക്ക്‌ പിഴ ചുമത്തി

money 845
SHARE

ആഗോള മെസ്സേജിങ്‌ സോഫ്‌റ്റ്‌വെയറായ സ്വിഫ്‌റ്റിന്റെ പ്രവര്‍ത്തനം സമയോചിതമായി നടപ്പിലാക്കുന്നത്‌ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാത്ത 36 ബാങ്കുകള്‍ക്ക്‌  71 കോടിയോളം രൂപ പിഴ ചുമത്തി. രാജ്യത്തെ വിവിധ പൊതുമേഖല, സ്വകാര്യമേഖല, വിദേശബാങ്കുകള്‍ സ്വിഫ്‌റ്റ്‌ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയിട്ടുണ്ട്‌. ബാങ്ക്‌ ഓഫ്‌ ബറോഡ, സിറ്റി യൂണിയന്‍ ബാങ്ക്‌, എച്ച്‌എസ്‌ബിസി, ഐസിഐസിഐ ബാങ്ക്‌ ,യെസ്‌ ബാങ്ക്‌ തുടങ്ങിയ ബാങ്കുകള്‍ പിഴ നല്‍കേണ്ടതില്‍ ഉള്‍പ്പെടും. ഒരു കോടി മുതല്‍ നാല്‌ കോടി വരെ വിവിധ ബാങ്കുകള്‍ പിഴ നല്‍കേണ്ടതായി വരും. പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ 14,000 കോടിയുടെ തട്ടിപ്പില്‍ സ്വിഫ്‌റ്റ്‌ സോഫ്‌റ്റ്‌ വെയര്‍ ദുരുപയോഗം ചെയ്‌തതായി കണ്ടെത്തിയിരുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA