എസ്‌ബിഐ വായ്‌പ, സേവിങ്‌സ്‌, നിക്ഷേപ നിരക്കുകള്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും

SBI-logo-845
SHARE

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സേവിങ്‌സ്‌ നിക്ഷേപങ്ങളുടെയും ഹ്രസ്വകാല വായ്‌പകളുടെയും പലിശ നിരക്കുകള്‍ ആര്‍ബിഐയുടെ റിപ്പോ നിരക്കുകളുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. 2019, മെയ്‌ 1 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. ഇതാദ്യമായാണ്‌ രാജ്യത്തെ ഒരു ബാങ്ക്‌ അതിന്റെ നിരക്കുകള്‍ പുറമെയുള്ള ബെഞ്ച്‌മാര്‍ക്കുമായി ബന്ധിപ്പിക്കുന്നത്‌. ഇതനുസരിച്ച്‌ ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ എല്ലാം അതിനനുസൃതമായി എസ്‌ബിഐയുടെ നിരക്കിലും മാറ്റം വരും.

ഒരു ലക്ഷം രൂപയ്‌ക്കു മുകളിലുള്ള സേവിങ്‌സ്‌ നിക്ഷേപങ്ങളുടെയും ഹ്രസ്വകാല വായ്‌പകളുടെയും നിരക്കുകള്‍ മാത്രമാണ്‌ എസ്‌ബിഐ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നത്‌. എസ്‌ബിഐയുടെ നിലിവിലെ സേവിങ്‌സ്‌ നിക്ഷേപ നിരക്ക്‌ വര്‍ഷം 3.50 ശതമാനമാണ്‌. ഇപ്പോഴത്തെ റിപ്പോ നിരക്കായ 6.25 ശതമാനത്തേക്കാള്‍ 2.75 ശതമാനം കുറവാണിത്‌. ഒരു ലക്ഷം രൂപയ്‌ക്ക്‌ മുകളില്‍ വരുന്ന കാഷ്‌ ക്രഡിറ്റും (സിസി) ഓവര്‍ ഡ്രാഫ്‌റ്റും (ഒഡി) റിപ്പോ നിരക്കുമായി ബന്ധിക്കും .വിപണിയിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ നിര്‍ണ്ണയിക്കുന്നത്‌ തുടരുമെന്നും ബാങ്ക്‌ അറിയിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA