എഫ്‌പിഐ നിക്ഷേപം 2,741 കോടിയായി

bull
SHARE

ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ 2,741 കോടി രൂപ നിക്ഷേപിച്ചു. വിപണി സാഹചര്യം അനുകൂലമായതിന്റെ പശ്ചാത്തലത്തില്‍ ആണിത്‌. ആഗോള ആഭ്യന്തര ഘടകങ്ങള്‍ അനുകൂലമായി തുടങ്ങിയതിനാല്‍ ഈ പ്രവണത തുടരുമെന്നാണ്‌ വിലയിരുത്തല്‍. 
ഫെബ്രുവരയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഓഹരികളിലും കടപ്പത്രങ്ങളിലുമായി മൊത്തം 11,182 കോടി രൂപ നിക്ഷേപിച്ചു. ഡെപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന കണക്കുകള്‍ പ്രകാരം ഈ മാസം ഇതുവരെ എഫ്‌പിഐ ഓഹരികളില്‍ നിക്ഷേപിച്ചത്‌ 5,621 കോടി രൂപയാണ്‌. അതേസമയം കടപ്പത്രങ്ങളില്‍ നിന്നും 2,880 കോടി രൂപ ഇക്കാലയളവില്‍ പിന്‍വലിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA