ADVERTISEMENT

പൊതുമേഖലാ ഇ- കൊമേഴ്‌സ്‌ കമ്പനിയായ എംഎസ്‌ടിസിയുടെ ഐപിഒ നാളെ തുടങ്ങും. പ്രഥമ ഓഹരി വില്‍പ്പന വഴി 226 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. മാര്‍ച്ച്‌ 15 ന്‌ ഐപിഒ അവസാനിക്കും. റീട്ടെയ്‌ല്‍ നിക്ഷേപകര്‍ക്ക്‌ അലോട്ട്‌മെന്റ്‌ നിരക്കില്‍ 5.5 ശതമാനം ഇളവ്‌ എംഎസ്‌ടിസി ലഭ്യമാക്കും.
ഐപിഒയുടെ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌ 121 രൂപ മുതല്‍ 128 രൂപ വരെയാണ്‌. ഐപിഒയിലൂടെ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.  ഏകദേശം 1.76 കോടിയോളം ഓഹരികള്‍ വരുമിത്‌. ഐപിഒയ്‌ക്ക്‌ ശേഷം കമ്പനിയിലെ സര്‍ക്കാരിന്റെ ഓഹരി വിഹിതം 89.85 ശതമാനത്തില്‍ നിന്നും 64.85 ശതമാനമായി കുറയും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com