എച്ച്‌എസ്‌ബിസിയില്‍ നിന്നും പുതിയ ഇക്വിറ്റി ഫണ്ട്‌

mutual fund new
SHARE

എച്ച്‌എസ്‌ബിസി മ്യൂച്വല്‍ ഫണ്ട്‌ പുതിയ ലാര്‍ജ്‌ & മിഡ്‌ ക്യാപ്‌ ഇക്വിറ്റി ഫണ്ട്‌ അവതരിപ്പിച്ചു. ഈ ഓപ്പണ്‍ എന്‍ഡഡ്‌ ഇക്വിറ്റി സ്‌കീം   മാര്‍ച്ച്‌ 25 വരെ ലഭ്യമാകും. 
ഫണ്ടിന്റെ 0-35 ശതമാനം വരെ ലാര്‍ജ്‌ ക്യാപ്‌, മിഡ്‌ ക്യാപ്‌ ഓഹരികളില്‍ ആയിരിക്കും നിക്ഷേപിക്കുക. കൂടാതെ 20 ശതമാനം വരെ കടപ്പത്രങ്ങളിലും മണി മാര്‍ക്കറ്റിലും നിക്ഷേപിക്കാം. റഗുലര്‍ , ഡയറക്ട്‌ പ്ലാനുകള്‍ ലഭ്യമാകും. ഗ്രോത്ത്‌ ഓപ്‌ഷനും ഡിവിഡന്റ്‌ ഓപ്‌ഷനും ഉണ്ട്‌. നിക്ഷേപത്തിനുള്ള കുറഞ്ഞ തുക 5,000 രൂപയാണ്‌ എന്‍ട്രി ലോഡ്‌ ഇല്ല. നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിന്‌ മുമ്പാണ്‌ പിന്‍വലിക്കുന്നതെങ്കില്‍ ഒരു ശതമാനം എക്‌സിറ്റ്‌ ലോഡ്‌ ഉണ്ടായിരിക്കും. ഒരു വര്‍ഷത്തിന്‌ ശേഷമാണെങ്കില്‍ എക്‌സിറ്റ്‌ ലോഡ്‌ ഉണ്ടായിരിക്കില്ല.തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA