ഉപഭോക്തൃ പണപ്പെരുപ്പം നാല്‌ മാസത്തെ ഉയരത്തില്‍

inflation
SHAREഫെബ്രുവരിയില്‍ രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാല്‌ മാസത്തെ ഉയരത്തില്‍ എത്തി. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.57 ശതമാനമാണ്‌. ജനുവരയില്‍ ഇത്‌ 1.97 ശതമാനമായിരുന്നു. 
2018 ഒക്ടോബറിന്‌ ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ്‌ ഫെബ്രുവരിയിലേത്‌ . മുന്‍ വര്‍ഷം ഇതേകാലയളവില്‍ 4.44 ശതമാനമായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. ആര്‍ബിഐയുടെ ഇടക്കാല ഉപഭോക്തൃ പണപ്പെരുപ്പ ലക്ഷ്യം 4 ശതമാനമാണ്‌. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കയുള്ള പണപ്പെരുപ്പം സൂചിപ്പിക്കുന്നത്‌ ഉപഭോക്തൃ ഉത്‌പന്നങ്ങളുടെ വില വര്‍ധനയാണ്‌. 


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA