സിപിഎസ്‌ഇ ഇടിഫ്‌: അഞ്ചാം ഘട്ടം മാര്‍ച്ച്‌ 19 മുതൽ

SCBI
SHARE

സിപിഎസ്‌ഇ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടിന്റെ ( ഇടിഎഫ്‌) അഞ്ചാം ഘട്ടം നാളെ തുടങ്ങും.ഈ ഘട്ടത്തില്‍ കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ ഇടിഎഫിലൂടെ 3,500 കോടി സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. മാര്‍ച്ച്‌ 19 ന്‌ തുടങ്ങുന്ന ഇടിഫ്‌ വിതരണം 22 ന്‌ അവസാനിക്കും. ആദ്യ ദിവസം ആങ്കര്‍ നിക്ഷേപകര്‍ക്ക്‌ വേണ്ടിയായിരിക്കും. റീട്ടെയില്‍ നിക്ഷേപകര്‍ ഉള്‍പ്പെടയുള്ള മറ്റ്‌ നിക്ഷേപകര്‍ക്ക്‌ മാര്‍ച്ച്‌ 20-22 വരെ ബിഡ്‌ സമര്‍പ്പിക്കാം. റിലയന്‍സ്‌ മ്യൂച്വല്‍ ഫണ്ടാണ്‌ സിപിഎസ്‌ഇ ഇടിഎഫിന്‌ മേല്‍ നോട്ടം വഹിക്കുന്നത്‌. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ സിപിഎസ്‌ഇ ഇടിഎഫ്‌ വില്‍പ്പനയാണിത്‌. 
നവംബറില്‍ നടന്ന വില്‍പ്പനയില്‍ 17,000 കോടി രൂപ സമാഹരിച്ചിരുന്നു. ഇടിഎഫ്‌ വഴിയുള്ള ഏറ്റവും വലിയ ധനസമാഹരണം ആയിരുന്നു അത്‌. 
ഈ സാമ്പത്തിക വര്‍ഷം പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിച്ച്‌ 80,000 കോടി രൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. സിപിഎസ്‌ഇ ഇടിഎഫിന്റെ വില്‍പ്പന സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം നേടാന്‍ പിന്തുണ നല്‍കുമെന്നാണ്‌ കരുതുന്നത്‌. ഫെബ്രുവരി 28 വരെയുള്ള കണക്കുകളനുസരിച്ച്‌ ഓഹരി വിറ്റഴിക്കലിലൂടെ സര്‍ക്കാര്‍ 56,473.32 കോടി രൂപ സമാഹരിച്ചു. 
ഇതില്‍ 11 പൊതുമേഖലാ കമ്പനികളുടെ ഓഹരികളാണ്‌ ഉള്‍പ്പെടുന്നത്‌. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കമ്പനി, ഓയില്‍ ഇന്ത്യ, പവര്‍ ഫിനാന്‍സ്‌ കോര്‍പറേഷന്‍ തുടങ്ങിയ കമ്പനികള്‍ ഇടിഎഫിന്റെ ഭാഗമാണ്‌. സര്‍ക്കാര്‍  നാല്‌ ഘട്ടങ്ങളിലായി ഇടിഎഫ്‌ വഴി ഓഹരികള്‍ വിറ്റഴിച്ച്‌ 28,500 കോടി രൂപ സമാഹരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA