ADVERTISEMENT
ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പ്രീമിയം സമാഹരണം 23 ശതമാനം ഉയര്‍ന്നു. ഫെബ്രുവരിയില്‍ ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ മൊത്തം 12,959.44 കോടി രൂപ സമാഹരിച്ചു. ജനറല്‍ വിഭാഗത്തില്‍ 34 ഇന്‍ഷൂറന്‍സ്‌ കമ്പനികളും കൂടി ചേര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ സമാഹരിച്ചത്‌ 10,573.70 കോടി രൂപയാണ്‌. ഏഴ്‌ സ്വകാര്യമേഖല ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ മൊത്തം പ്രീമിയം സമാഹരണം 38 ശതമാനം ഉയര്‍ന്ന്‌ 1,123.08 കോടി രൂപയായി. 
ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലെ മൊത്തം പ്രീമിയം സമാഹരണം 13.43 ശതമാനം ഉയര്‍ന്ന്‌ 1,52,097.04 കോടി രൂപയായതായി ഇന്‍ഷൂറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com