sections
MORE

ഡിജിറ്റല്‍ പേമെന്റ്‌ രംഗത്തേക്ക്‌ ഷവോമിയും

e valet
SHARE


രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ പേമെന്റ്‌ രംഗത്തേക്ക്‌ സ്‌മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയും. യുപിഐ അധിഷ്‌ഠിത മൊബൈല്‍ ആപ്ലിക്കേഷനായ എംഐ പേ സേവനം ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 
എംഐ പേ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക്‌ യുപിഐ, ഡെബിറ്റ്‌ കാര്‍ഡുകള്‍, ക്രഡിറ്റ്‌ കാര്‍ഡുകള്‍ , ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ എന്നിവ വഴി പേമെന്റ്‌ നടത്താം. നൂറ്റിയിരുപതോളം ബാങ്കുകളുമായി സഹകരിച്ചാണ്‌ സേവനം ലഭ്യമാക്കുന്നത്‌. ഫോണ്‍ ബില്‍, ഫോണ്‍ റീചാര്‍ജ്‌, വാട്ടര്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍ തുടങ്ങിയവ എല്ലാം എംഐ പേ വഴി അടയ്‌ക്കാം. സുരക്ഷ മുന്‍ നിര്‍ത്തി എംഐ പേ വിവരങ്ങള്‍ എല്ലാം ഇന്ത്യയിലെ സെര്‍വറുകളില്‍ മാത്രമായിരിക്കും സൂക്ഷിക്കുക എന്ന്‌ കമ്പനി അറിയിച്ചു. കമ്പനിയുടെ പേമെന്റ്‌ സര്‍വീസ്‌ പ്രൊവൈഡര്‍ ഐസിഐസിഐ ബാങ്കാണ്‌ . 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA