ADVERTISEMENT

ഗൂഗിള്‍ പേ ഇന്ത്യയിലെ വെല്‍ത്ത്‌ മാനേജ്‌മെന്റ്‌ രംഗത്തേക്ക്‌ പ്രവേശിക്കുന്നു. മൊബൈല്‍ പേമെന്റ്‌ ആപ്പായ ഗൂഗിള്‍ പേ വഴി സ്വര്‍ണം വാങ്ങാനുള്ള അവസരം ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്‌ ഗൂഗിള്‍ . ഇതിനായി ഗോള്‍ഡ്‌ -ലിങ്ക്‌ഡ്‌ സേവിങ്‌സ്‌ സ്‌കീമായ ഗോള്‍ഡ്‌ അക്കൗണ്ട്‌ അവതരിപ്പിക്കാനാണ്‌ കമ്പനിയുടെ പദ്ധതി. ഇതിലൂടെ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക്‌ വിപണി വിലയ്‌ക്ക്‌ അനുസൃതമായി സ്വര്‍ണം വാങ്ങാനും വിര്‍ച്വലായി സൂക്ഷിക്കാനും പിന്നീട്‌ സ്വര്‍ണ നാണയമായിട്ടോ പണമായിട്ടോ തിരിച്ചെടുക്കാനും സാധിക്കും.

എംഎംടിസി -പിഎഎംപി ഇന്ത്യയുമായി സഹകരിച്ചാണ്‌ ഗൂഗിള്‍ പേ പുതിയ സ്വര്‍ണ നിക്ഷേപ പദ്ധതി ലഭ്യമാക്കുന്നത്‌. ഗൂഗിള്‍ പേ വഴി വാങ്ങുന്ന സ്വര്‍ണ ലഭ്യമാക്കുന്നതും സൂക്ഷിക്കുന്നത്‌ എംഎംടിസി-പിഎഎംപിയില്‍ ആയിരിക്കും.

ഗോള്‍ഡ്‌ അക്കൗണ്ട്‌ ആക്ടിവേറ്റ്‌ ചെയ്യുന്നത്‌ ഉപയോക്താക്കള്‍ നിര്‍ദ്ദിഷ്ട കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതു പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഗൂഗിള്‍ ആപ് വഴി നിലവിലെ വിപണി വിലയ്‌ക്ക്‌ അനുസരിച്ച്‌  വിര്‍ച്വ ല്‍ ഗോള്‍ഡ്‌ യൂണിറ്റുകള്‍ വാങ്ങാം. കമ്പനിയുടെ വ്യവസ്ഥകളും നിബന്ധനകളും അടങ്ങുന്ന പേജിലാണ്‌ പുതിയ സേവനത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ ഗൂഗിള്‍ എന്ന്‌ മുതല്‍ ഈ സേവനം ലഭ്യമാക്കി തുടങ്ങുമെന്ന്‌ വ്യക്തമായിട്ടില്ല. ഇത്‌ സംബന്ധിച്ച്‌ ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍  വന്നിട്ടില്ല.

ഇന്ത്യയിലെ വെല്‍ത്ത്‌ മാനേജ്‌മെന്റ്‌ രംഗത്തേക്ക്‌ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ്‌ ഗൂഗിള്‍ പേയുടെ ഈ നീക്കം. 2017 സെപ്‌റ്റംബറില്‍ ആരംഭിച്ച ഗൂഗിളിന്റെ പേമെന്റ്‌ ആപ്‌ ഒരു വര്‍ഷത്തിന്‌ ശേഷമാണ്‌ ഗൂഗിള്‍ പേ എന്ന്‌ റീബ്രാന്‍ഡ്‌ ചെയ്ത്‌ത. ഇന്ത്യയില്‍ 25 ദശലക്ഷം സജീവ ഉപയോക്താക്കള്‍ പേമെന്റ്‌ ആപ്പിന്‌ ഉണ്ടെന്ന്‌ കഴിഞ്ഞ സെപ്‌റ്റംബറില്‍ ഗൂഗിള്‍ അവകാശപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com