ADVERTISEMENT

മാർച്ചിൽ ഇതുവരെയുള്ള ബാങ്ക് നിക്ഷേപ വളര്‍ച്ച ഇരട്ടയക്കത്തിലെത്തി. കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങള്‍ 10.03 ശതമാനം ഉയര്‍ന്ന് 122.26 ലക്ഷം കോടി രൂപയായി. ഇതേ കാലയളവിലെ ബാങ്കുകളുടെ വായ്പ വളര്‍ച്ച 14.46 ശതമാനമാണന്ന് ആര്‍ബിഐയുടെ കണക്കുകള്‍ പറയുന്നു. 95.53 ലക്ഷം കോടിയുടെ വായ്പയാണ് കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ ഉണ്ടായത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ വായ്പ 85.46 ലക്ഷം കോടിയും നിക്ഷേപം 111.11 ലക്ഷം കോടിയുമായിരുന്നു. മാര്‍ച്ച് 1 വരെയുള്ള രണ്ടാഴ്ച കാലയളവില്‍ നിക്ഷേപങ്ങള്‍ 9.81 ശതമാനം ഉര്‍ന്ന് 122.30 ലക്ഷം കോടിയും വായ്പകള്‍ 14.55 ശതമാനം ഉയര്‍ന്ന് 95.29  ലക്ഷം കോടി രൂപയും ആയിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com