ADVERTISEMENT

ധനകാര്യ സേവന കമ്പനിയായ  ജിയോജിത്തിന്റെ പോർട്ട്‌ഫോളിയോ മാനേജ്‌മെൻറ് സേവനങ്ങളുടെ ഭാഗമായി   ദക്ഷിൺ എന്ന പേരിൽ പുതിയ മൾട്ടി ക്യാപ് പോർട്ട്‌ഫോളിയോ അവതരിപ്പിച്ചു. അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആസ്ഥാനമായുള്ള 25 പ്രമുഖ കമ്പനികളുടെ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന പദ്ധതിയാണിത്.

ആഗോള ഏജൻസിയായ എം.എസ്.സി.ഐ  ജിയോജിത്തിനായി  തയാറാക്കിയ  സൂചിക ആധാരമാക്കിയുള്ള നിക്ഷേപമാണിതെന്ന് കമ്പനി അറിയിച്ചു.എല്ലാ കമ്പനികളുടെയും ഓഹരികള്‍ തുല്യ അനുപാതത്തിലാണ്  ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ നിക്ഷേപ പരിധി 25 ലക്ഷം രൂപ. കർണാടക, കേരള, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മാത്രം ആസ്ഥാനമായുള്ള കമ്പനികളാണ് ഈ പോർട്ട്‌ഫോളിയോയിൽ ഉണ്ടാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com