ജിഎസ് ടി സമാഹരണം റെക്കോഡ് ഉയരത്തില്‍

HIGHLIGHTS
  • മാര്‍ച്ചില്‍ 1.06 ലക്ഷം കോടി രൂപ സമാഹരിച്ചു
going up
SHARE

മാര്‍ച്ചില്‍ രാജ്യത്തെ  ജിഎസ് ടി സമാഹരണം റെക്കോഡ് ഉയരത്തില്‍ എത്തിയതായി ധനമന്ത്രാലയം. മാര്‍ച്ചില്‍  1.06 ലക്ഷം കോടി രൂപയോളം സമാഹരിച്ചു. ഇതില്‍ 20,353 കോടി രൂപ കേന്ദ്ര ജിഎസ് ടി യും 27,520 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്. സംയോജിത ജിഎസ് ടി സമാഹരണം 50,418 കോടി രൂപയും സെസ്സ് 8,286 കോടി രൂപയുമാണ്. ഫെബ്രുവരിയില്‍ 97,247 കോടിയാണ് സമാഹരിച്ചത്. മാര്‍ച്ചില്‍ റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ എണ്ണത്തിലും വര്‍ധന ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു  മാര്‍ച്ച് 31 വരെ സമര്‍പ്പിക്കപ്പെട്ട  റിട്ടേണുകളുടെ എണ്ണം 75.95 ലക്ഷം ആണ്. ഈ വര്‍ഷം ജനുവരി മാസത്തിലെ അപേക്ഷിച്ച് ഫെബ്രുവരി മാസത്തില്‍ രാജ്യത്തെ ജിഎസ്ടി സമാഹരണം കുറഞ്ഞിരുന്നു,ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന ജിഎസ്ടി വരുമാനം 13.71 ലക്ഷം കോടി രൂപയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA