ഹ്രസ്വകാല ഇന്‍കം ഫണ്ടുകള്‍ക്ക് സാധ്യതകളേറെ

growth new
SHARE

പലിശ നിരക്കുകളില്‍ സമീപ ഭാവിയില്‍ ഇനിയും കുറവുണ്ടാകാനിടയില്ലെന്നതടക്കമുള്ള ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഹ്രസ്വ കാലഇന്‍കം പദ്ധതികള്‍ക്ക് സാധ്യതകളേറുന്നു. റിസര്‍വ് ബാങ്ക് നിരക്കുകളില്‍ 50 അടിസ്ഥാന പോയിന്റുകള്‍ കുറവു വരുത്തുകയും ഉപഭോക്തൃ വില സൂചിക വര്‍ഷാവസാനത്തോടെ ഉയരുമെന്നു കണക്കാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഹൃസ്വകാല ഇന്‍കം പദ്ധതികളിലെ നിക്ഷേപം തുടരാനാകുമെന്ന് യു.ടി.ഐ. ഷോര്‍ട്ട് ടേം ഇന്‍കം ഫണ്ടിന്റെ മാനേജര്‍ സുധീര്‍ അഗ്രവാള്‍ പറഞ്ഞു.

കുറഞ്ഞ തോതിലെ കയറ്റിറക്കങ്ങളും ഉയര്‍ന്ന നേട്ടവുമായിരിക്കും ഇവ നല്‍കുക. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപ കാലാവധിയോടെ  ഷോര്‍ട്ട് ടേം ഇന്‍കം പദ്ധതിയെ സമീപിക്കുകയാണ് നല്ലത്. വരുന്ന 3-6 മാസങ്ങളിലെ ലിക്വിഡിറ്റി സാഹചര്യങ്ങള്‍ നിക്ഷേപകര്‍ക്ക് മൂലധന നേട്ടം ലഭ്യമാക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. അടിസ്ഥാന സൂചികയായ ക്രിസില്‍ ഷോര്‍ട്ട് ടേം ബോണ്ട് ഫണ്ട് സൂചികയേക്കാള്‍ നേട്ടമാണ് യു.ടി.ഐ.യുടെ ഷോര്‍ട്ട് ടേം ഇന്‍കം പദ്ധതി നൽകുന്നത്.2019 മാര്‍ച്ച ് 31 ലെ കണക്കു പ്രകാരം ഈ പദ്ധതി ആരംഭിച്ചതു മുതല്‍ 8.58 ശതമാനം നേട്ടമാണ് നല്‍കിയിട്ടുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA