വാണിജ്യ വായ്പകളില്‍ വര്‍ദ്ധനവെന്ന് സിബില്‍ - സിഡ്ബി എംഎസ്എംഇ റിപ്പോര്‍ട്ട്

credit report
SHARE

കൊച്ചി: രാജ്യത്ത് വാണിജ്യ വായ്പകള്‍ അനുവദിക്കുന്നത്‍ വർധിച്ചുവെന്ന് ‍ സിബില്‍ - സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വായ്പകളിലെ വളര്‍ച്ച 14.4 ശതമാനമാണ്. 111.1 ലക്ഷം കോടിയാണ് ഇക്കാലയളവില്‍ വായ്പ നല്‍കിയത്. എംഎസ്എംഇ വായ്പ 25.2 ലക്ഷം കോടിയാണ്. എംഎസ്എംഇ സ്ഥാപനങ്ങള്‍ക്കും, വ്യക്തിഗത സംരംഭങ്ങള്‍ക്കുമായി നല്‍കിയ വായ്പ ഉള്‍പ്പെടെയാണിത്. ഈ രംഗത്തുള്ള കിട്ടാക്കടത്തിന്റെ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി. 2018 ജൂണിലവസാനിച്ച പാദത്തിലെ കിട്ടാക്കടം 20 ശതമാനമായിരുന്നെങ്കില്‍ ഡിസംബറിലിത് 19 ശതമാനമാണ്.

7 ദശലക്ഷം ബിസിനസ് സ്ഥാപനങ്ങളുടെ കണക്കെടുപ്പിലൂടെയാണ് എംഎസ്എംഇ പള്‍സ് പാദ അവലോകനം നടത്തുന്നത്. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, എച്ച്എഫ്‌സികള്‍, സഹകരണ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവിടങ്ങളിലെ വായ്പകളുടെ കൃത്യമായ വിവരങ്ങള്‍ വെച്ച് കണക്കുകള്‍ പുതുക്കാറുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA