ഇന്ത്യബുള്‍സ് ജനറല്‍ ഇന്‍ഷൂറന്‍സിന് ഐആര്‍ഡിഎഐയുടെ അനുമതി

home money
SHARE

ഇന്ത്യ ബുള്‍സ് ജനറല്‍ ഇന്‍ഷൂറന്‍സിന്  ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ)യുടെ അനുമതി ലഭിച്ചു.രാജ്യത്തെ  ജനറല്‍ ഇന്‍ഷൂറന്‍സ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് ഐആര്‍ഡിഎഐയുടെ പ്രാഥമിക അനുമതി (ആര്‍1) ലഭിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യബുള്‍സ് ഇന്റഗ്രേറ്റഡ് സര്‍വീസസിന്റെ ഉപകമ്പനിയാണ് ഇന്ത്യ ബുള്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ്. 

മറ്റൊരു ഉപകമ്പനിയായ ഇന്ത്യബുള്‍സ് ലൈഫ് ഇന്‍ഷൂറന്‍സ്  കമ്പനിക്ക് കഴിഞ്ഞ ജനുവരിയില്‍ ഐആര്‍ഡിഎഐയുടെ അനുമതി ലഭിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA