വാർഷിക ഗാർഹിക വരുമാനത്തിൽ മുംബൈ മുന്നിൽ

growth
SHARE

2014 മുതൽ 2018 വരെയുള്ള കാലയളവിൽ വാർഷിക ഗാർഹിക വരുമാനത്തിൽ ഇന്ത്യയിൽ  മുംബൈ മുന്നിലെന്ന് റിപ്പോർട്ട്‌. നൈറ്റ് ഫ്രാങ്കിന്റെ ഗ്ലോബൽ റിപ്പോർട്ടാണ്  ഗാർഹിക വരുമാനത്തിൽ മുംബൈ 20.4 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്.ലോകമെമ്പാടും ഉള്ള 32 നഗരങ്ങളിലെ ഭവന വിലയും ഗാർഹിക വരുമാനവും തമ്മിലുള്ള അന്തരം കണ്ടുപിടിക്കുന്നതാണ് റിപ്പോർട്ട്‌. നാല് വർഷത്തിനുള്ളിൽ ഗാർഹിക വരുമാനത്തിൽ മൂന്നാമത്തെ വലിയ നഗരമായാണ് മുംബൈ മാറിയത്.ഇക്കാര്യത്തിൽ സാൻഫ്രാന്സിസ്കോ ആണ് മുന്നിൽ.  ഗാർഹിക വരുമാനത്തിൽ 25 ശതമാനം വർധനയാണ് സാൻഫ്രാന്സിസ്കോ നേടിയത്. 

അതെ സമയം ഇക്കാലയളവിൽ മുംൈബയിൽ ഭവന വില എട്ട് ശതമാനം മാത്രമേ വർധിച്ചിട്ടുള്ളു.  ഭവന  വിലയിൽ ഏറ്റവും കൂടുതൽ വർധന ഉണ്ടായ നഗരം ആസ്റ്റർഡാം ആണ്. 63.6 ശതമാനം ആണ് വർധന. 2014-ൽ മുബൈയിലെ ഗാർഹിക വരുമാനത്തിന്റെ 11 മടങ്ങ് ആയിരുന്നു ഭവന വില എങ്കിൽ ഇത് 7 മടങ്ങായി കുറഞ്ഞേക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA