വിദേശ നിക്ഷേപം 17,219 കോടി ആയി ഉയർന്നു

money growth
SHARE

സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായതിന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം വീണ്ടും ശക്തമാക്കി തുടങ്ങി. വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍ 17,219 കോടി രൂപയുടെ നിക്ഷേപം നടത്തി. തുടര്‍ച്ചയായി മൂന്നാം മാസവും എഫ്‌പിഐ ഇന്ത്യന്‍ വിപണിയില്‍ അറ്റ നിക്ഷേപകരായി മാറിയിരിക്കുകയാണ്‌. 
ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമാവുകയും വളര്‍ച്ച അനുമാനം മെച്ചപ്പെടുകയും ചെയ്‌തത്‌ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപം ശക്തമാകാന്‍ കാരണമായി. മാര്‍ച്ചില്‍ 45,981 കോടി രൂപയും ഫെബ്രുവരിയില്‍ 11,182 കോടി രൂപയും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചു.
ഡെപ്പോസിറ്ററിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ ഏപ്രില്‍ മാസത്തില്‍ എഫ്‌പിഐ ഓഹരികളില്‍ 21,032.04 കോടി രൂപയുടെ നിക്ഷേപം നടത്തി. അതേസമയം കടപത്രങ്ങളില്‍ നിന്നും 3,812.94 കോടി രൂപ പിന്‍വലിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA