ബ്രോക്കറേജിൽ 15% വരെ ഇളവു നേടാം

mobile money
SHARE

കോട്ടക് സെക്യൂരിറ്റീസിന്റെ നിലവിലുള്ള ഇടപാടുകാരനാണോ നിങ്ങൾ? എങ്കിൽ ഓഹരി വിപണിയിലേക്കു വരാൻ താൽപര്യമുള്ള ഒരു സുഹൃത്തിനെ, ബന്ധുവിനെ ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ട് തുടങ്ങാൻ റഫർ ചെയ്യാം. നിങ്ങൾ ശുപാർശ ചെയ്ത ആൾ ട്രേഡ് ചെയ്യുമ്പോൾ 15 ശതമാനം ബ്രോക്കറേജ് മൂല്യം നിങ്ങൾക്കു റഫറൽ പോയിന്റായി ലഭിക്കും. അതായത്, നിങ്ങൾ റഫർ ചെയ്തയാൾ 20,000 രൂപയുടെ ബ്രോക്കറേജ് ഉറപ്പാക്കുമ്പോൾ നിങ്ങൾക്ക് 3,000 റഫറൽ പോയിന്റ് ലഭിക്കും. റഫർ ചെയ്ത ആൾ 60 ദിവസത്തിനുള്ളിൽ അക്കൗണ്ട് തുടങ്ങിയാലേ നിർദിഷ്ട ആനുകൂല്യങ്ങൾ ലഭിക്കൂ. അക്കൗണ്ട് തുടങ്ങുന്നവർക്കു സൗജന്യ ഇൻട്രാ ട്രേഡിങ് ആൻഡ് ഡയറക്ട് മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ആനുകൂല്യങ്ങൾ ലഭിക്കും.

റഫറൽ പോയിന്റ് ഓരോ മാസവും 25–ാം തീയതി ക്രെഡിറ്റ് ചെയ്യും. കുറഞ്ഞത് 1000 പോയിന്റ് ആകുമ്പോൾ പണമായി നേടാം. കോട്ടക് സെക്യൂരിറ്റീസ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന റഫർ ആൻ‍ഡ് ഏൺ പ്രോഗ്രാം അനുസരിച്ചാണ് ഈ ഇളവുകൾ. ഓഹരി വിപണിയിലേക്കു കൂടുതൽ ചെറുകിടക്കാരെ ആകർഷിക്കുന്നതിനാണ് ഈ ആനുകൂല്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA