ഓഹരി മ്യൂച്വൽ ഫണ്ട് സെമിനാർ സംഘടിപ്പിച്ചു

SHARE
seminar

ഓഹരിയെ കുറിച്ചും മ്യൂച്വൽ ഫണ്ടിനെ കുറിച്ചുമുള്ള അടിസ്ഥാനവിവരങ്ങൾ മനസ്സിലാക്കി നിക്ഷേപിച്ചാൽ മറ്റേതു നിക്ഷേപത്തിൽനിന്നും ലഭിക്കുന്നതിലും ആകർഷകമായ നേട്ടം ഉറപ്പാക്കാമെന്ന് അക്യുമെൻ മാനേജിങ് ഡയറക്ടർ അക്ഷയ് അഗർവാൾ പറഞ്ഞു. മലയാള മനോരമ സമ്പാദ്യവും വൈഎംസിഎയും പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനമായ അക്യുമെൻ ക്യാപ്പിറ്റൽ മാർക്കറ്റ് ഇന്ത്യയും സംയുക്തമായി തിരുവല്ലയിൽ സംഘടിപ്പിച്ച നിക്ഷേപ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല വൈഎംസിഎ ഹാളിൽ വൈകിട്ട് മൂന്നിനു വൈഎംസിഎ മു‍ൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ കേരളാ റീജയൻ ചെയർപഴ്സൻ കുമാരി കുറിയാക്കോസ് അധ്യക്ഷം വഹിച്ചു. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളചിറയ്ക്കൽ ആശംസ അർപ്പിച്ചു. ചടങ്ങിൽ മനോരമ മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റ് ജോയി മാത്യു സ്വാഗതവും വൈഎംസിഎ സെൻട്രർ സോൺ കോർഡിനേറ്റർ കെ.സി. മാത്യു നന്ദിയും പറഞ്ഞു •

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA