രണ്ട് വർഷത്തിനുള്ളിൽ ഹയാത്ത് കേരളത്തിൽ മൂന്ന് ഹോട്ടലുകൾ കൂടി ആരംഭിക്കും

kerala-tourism-monsoon
SHARE

കൊച്ചി: ആഢബര ഹോട്ടൽ ശൃംഖലയായ ഹയാത്ത് ഹോട്ടൽ കോർപ്പറേഷൻ കേരളത്തിൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ഹോട്ടലുകൾ കൂടി ആരംഭിക്കും മലയാറ്റൂരിൽ 70 മുറികളൂള്ള ഹയാത്ത് റീജൻസിക്കു പുറമേ തൃശൂരിൽ 77 മുറികളുള്ള ഹോട്ടലും തിരുവനന്തപുരത്ത് പുനർ നവീകരിക്കുന്ന മറ്റൊരു പദ്ധതിയുമാണ് നിർമാണം പുരോഗമിക്കുന്നത്. കൊച്ചിയfലെ ഗ്രാൻഡ് ഹയാത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയുടെ ജനറൽമാനേജർ ശ്രീകാന്ത് വഖാർക്കർ ആണ് ഇക്കാര്യം അറിയിച്ചത്, ഹോട്ടല്‍ ഒരു വര്‍ഷത്തിനിടെ മികച്ച സേവനം കൊണ്ട് ആഭ്യന്തര,  അന്താരാഷ്ട്ര സന്ദര്‍ശകരുടെ പ്രിയ ഇടമായി  മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മീറ്റിങുകളുടെയും കൺവെൻഷനുകളുടെയും ആഡബര വിനോദയാത്രയുടെയും രംഗത്ത് മുന്നേറാനും കഴിഞ്ഞിട്ടുണ്ട്. മൺസൂൺ ടൂറിസത്തിൽ പുതുമകളാവിഷ്കരിക്കാനുള്ള തയാറെടുപ്പിലാണിവർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA