ഉത്‌പാദന മേഖലയിലെ വളര്‍ച്ച 8 മാസത്തെ താഴ്‌ചയില്‍

industry unit 1
SHARE

ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ ഉത്‌പാദന മേഖലയിലെ വളര്‍ച്ച കഴിഞ്ഞ എട്ടുമാസത്തിനുള്ളിലെ ഏറ്റവും താഴ്‌ചയിലേക്ക്‌ എത്തി. പുതിയ ബിസിനസ്സ്‌ വളര്‍ച്ച കുറഞ്ഞതും തെരഞ്ഞെടുപ്പ്‌ സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥയും സാമ്പത്തിക സാഹചര്യങ്ങളിലെ വെല്ലുവിളികളും ഉത്‌പാദന മേഖലയിലെ പ്രകടനത്തെ ബാധിച്ചു. 
ഉത്‌പാദന മേഖലയിലെ പ്രകടനം അടിസ്ഥാനമാക്കിയുള്ള നിക്കി ഇന്ത്യ മാനുഫാക്‌ചറിങ്‌ പര്‍ച്ചേഴ്‌സ്‌ മാനേജേഴ്‌സ്‌ സൂചിക ഏപ്രിലില്‍ 51.8 ലേക്ക്‌ താഴ്‌ന്നു. മാര്‍ച്ചില്‍ സൂചിക 52.6 ല്‍ ആയിരുന്നു. 2018 ആഗസ്റ്റിന്‌ ശേഷമുള്ള ഏറ്റവും ദുര്‍ബലമായ ബിസിനസ് സാഹചര്യമാണ്‌ ഇത്‌ പ്രതിഫലിപ്പിക്കുന്നത്‌. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA