ടാറ്റ പവര്‍ ലാഭവിഹിതം ലഭ്യമാക്കും

goingup
SHARE

ടാറ്റ പവര്‍ ലാഭ വിഹിതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറുകള്‍ക്ക്‌ 1.30 രൂപ വീതം ലാഭ വിഹിതം ലഭ്യമാക്കാനാണ്‌ ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. മാര്‍ച്ച്‌ പാദത്തില്‍ ടാറ്റ പവറിന്റെ ലാഭം 107.32 കോടി രൂപയാണ്‌. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ ലാഭത്തില്‍ 92 ശതമാനം കുറവാണ്‌ കമ്പനി രേഖപെടുത്തിയിരിക്കുന്നത്‌. മാര്‍ച്ച്‌ പാദത്തിലെ കമ്പനിയുടെ മൊത്തം വരുമാനം 7,416.89 കോടി രൂപയാണ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൊത്തം ലാഭം 2,440.41 കോടി രൂപയും മൊത്തം വരുമാനം 29,954.47 കോടി രൂപയുമാണ്‌.കമ്പനിയുടെ വാര്‍ഷിക പൊതു യോഗം (എജിഎം) 2019 ജൂണ്‍ 18 ന്‌ നടത്താനാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA