ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ അന്തിമ ലാഭ വിഹിതം പ്രഖ്യാപിച്ചു

HIGHLIGHTS
  • ഓഹരിയൊന്നിന് 13 രൂപ വീതം ലാഭവിഹിതം നൽകും
calculating-1
SHARE

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക്  13 രൂപ വീതം ലാഭവിഹിതം ലഭ്യമാക്കാനാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം.നവംബര്‍ 1ന് ഓഹരി ഒന്നിന് 9 രൂപ വീതം കമ്പനി ഇടക്കാല ലാഭ വിഹിതം ലഭ്യമാക്കിയിരുന്നു. ഇതോടെ 2019 സാമ്പത്തിക വര്‍ഷം കമ്പനി ലഭ്യമാക്കുന്ന  മൊത്തം ലാഭവിഹിതം പ്രതി ഓഹരി 22 രൂപയായി. ഓഹരി ഉടമകളുടെ അനുമതിക്ക് അനുസൃതമായിട്ടായിരിക്കും അന്തിമ ലാഭവിഹിതം ലഭ്യമാക്കുന്നത്.  

ജനുവരി- മാര്‍ച്ച് പാദത്തില്‍ ഹിന്ദുസ്ഥാന്‍ യൂണി ലിവറിന്റെ ലാഭം 13.84 ശതമാനം ഉയര്‍ന്ന് 1,538 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 1,351 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 8.95 ശതമാനം ഉയര്‍ന്ന് 9,809 കോടി രൂപയായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA