നെടുമ്പാശേരിയിൽ 'പോർട്ട് മുസിരിസ്' തുടങ്ങി

family outing
SHARE

 മാരിയറ്റ് ഇൻറ്റർനാഷണലിന്റെ ട്രിബ്യുട്ട് പോർട്ട്‌ ഫോളിയോയിലെ ദക്ഷിണേഷ്യയിലെ ആദ്യ ഹോട്ടലായ പോർട്ട്‌ മുസിരിസ് കൊച്ചി പ്രവർത്തനമാരംഭിച്ചു. രാജ്യാന്തര ഹോട്ടൽ ശൃംഖലയായ മാരിയറ്റ് ഇന്റർനാഷണലിന്റെ ഇന്ത്യയിലേക്കെത്തുന്ന 16മത്തെ ബ്രാൻഡാണ് 'ട്രിബ്യുട്ട് പോർട്ട്‌ഫോളിയോ'. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഹോസ്പിറ്റാലിറ്റി ഇൻവെസ്റ്റ്മെന്റ് വിഭാഗമായ ട്വന്റി ഫോർട്ടീൻ ഹോൾഡിങ്സിന്റെ ഇന്ത്യയിലെ ആദ്യ ഹോട്ടൽ കൂടിയാണ് പോർട്ട്‌ മുസിരിസ്. കേരളീയത നിറഞ്ഞ ഗൃഹാതുരതയുണർത്തുന്ന സിഗ്നേച്ചർ ഹോട്ടലാണിത്.  ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം എ യൂസഫലി ഉത്ഘാടനം ചെയ്തു. ട്വന്റി ഫോർട്ടീൻ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്‌, മാരിയറ്റ് ഇന്റർനാഷണൽ മാർക്കറ്റ് വൈസ് പ്രസിഡന്റ്‌ രഞ്ജു അലക്സ്,  പോർട്ട്‌ മുസിരിസ് കൊച്ചി, ജനറൽ മാനേജർ ഹരീഷ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 54റൂമുകളാണ് പോർട്ട്‌ മുസിരിസിലുള്ളത്. കേരളത്തിലെ പൈതൃകമന്ദിരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഹോട്ടൽ ഡിസൈൻ പോർട്ട്‌ മുസിരിസിനെ വ്യത്യസ്തമാക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA