സൈബര്‍ ഇന്‍ഷൂറന്‍സ് പോളിസികളുടെ വില്‍പനയില്‍ വര്‍ധന

card purchasing
SHARE

രാജ്യത്തെ സൈബര്‍ ഇന്‍ഷൂറന്‍സ് വിപണി സജീവമാകുന്നു. കഴിഞ്ഞ വര്‍ഷം സൈബര്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വില്‍പനയില്‍ 40 ശതമാനം വര്‍ധന രേഖപെടുത്തി. സൈബര്‍ ആക്രമണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ ഭീഷണിയാകുന്നു എന്ന് കൂടുതല്‍ കമ്പനികള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ സൈബര്‍ ഇന്‍ഷൂറന്‍സിന്റെ ആവശ്യകത ശക്തമായിരിക്കുകയാണ്.ഡേറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഇന്ത്യ ലഭ്യമാക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 2018ല്‍ ഇന്ത്യന്‍ കമ്പനികള്‍ 350 ഓളം സൈബര്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങി് . 2017ല്‍ ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിയത് 250 പോളിസികള്‍ ആണ്. ഐസിഐസിഐ ലൊംബാര്‍ഡ്, എച്ചഡിഎഫ്‌സി ഇര്‍ഗൊ, ബജാജ് അലയന്‍സ് എന്നിവയാണ് ഈ രംഗത്ത് ഏറ്റവും കൂടുതല്‍ പോളിസികള്‍ വിറ്റഴിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA