ഹാക്കര്‍മാര്‍ 41 ദശലക്ഷം ഡോളറിന്റെ ബിറ്റ്‌കോയിന്‍ മോഷ്ടിച്ചു

digital-banking
SHARE

ഹാക്കര്‍മാര്‍ 41 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ബിറ്റ്‌കോയിന്‍ മോഷ്ടിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ഒന്നായ ബിനാന്‍സില്‍ നിന്നാണ് ഹാക്കര്‍മാര്‍ ബിറ്റ്‌കോയിന്‍ തട്ടിയെടുത്തിരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് ലോകത്തുടനീളം നടക്കുന്ന മോഷണ പരമ്പരകളിലെ ഏറ്റവും പുതിയതാണ് ഇതെന്ന് കമ്പനി പറഞ്ഞു.

വ്യത്യസ്ത വിദ്യകളിലൂടെ 7,000 ബിറ്റ്‌കോയിനുകള്‍ ആണ്  ഹാക്കര്‍മാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഇതിനായി ഫിഷിങ്, വൈറസ് തുടങ്ങി വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍  ഹാക്കര്‍മാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.അതേസമയം ഉപയോക്താക്കളുടെ ഫണ്ടിനെ ഇത് ബാധിക്കില്ല എന്ന് കമ്പനി അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA