മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം അവതരിപ്പിച്ചു

money or loan
SHARE

കൊച്ചി: ഓഹരിയാക്കി മാറ്റാവാനാത്ത കടപ്പത്രം അവതരിപ്പച്ച് മുത്തൂറ്റ് ഫിനാന്‍സ് 1000 കോടി രൂപ സമാഹരിക്കും. ഇഷ്യു  ജൂൺ പത്തിന് അവസാനിക്കും. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ ക്രിസില്‍ ലിമിറ്റഡും ഇക്ര ലിമിറ്റഡ് ഡബിള്‍ എ സ്റ്റേബിള്‍ റേറ്റിംഗ് ഇഷ്യുവിന് നല്‍കിയിട്ടുണ്ട്. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.

പ്രതിമാസമോ വാര്‍ഷികാടിസ്ഥാനത്തിലോ പലിശ വാങ്ങാമെന്നതുള്‍പ്പെടെയുള്ള നിക്ഷേപ ഓപ്ഷനുകളുണ്ട്. അല്ലെങ്കില്‍ പലിശയുള്‍പ്പെടെ  കടപ്പത്രം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ തിരികെ വാങ്ങാം. വാര്‍ഷികവരുമാനം 9.25-10 ശതമാനത്തിനിടയിലാണ്. ഇതിലൂടെ സ്വരൂപിക്കുന്ന തുക വായ്പ നല്‍കുന്നതിനാണ് കമ്പനി ഉപയോഗിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA