ബിഎസ്ഇയില്‍ നിന്നും പുതിയ മ്യൂച്വല്‍ഫണ്ട് ആപ്പ്

income
SHARE

രാജ്യത്തെ മുന്‍നിര സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ഒന്നായ ബിഎസ്ഇ മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോമിന് വേണ്ടി പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. മ്യൂച്വല്‍ ഫണ്ടുകളിലെ പങ്കാളിത്തം ഉയര്‍ത്തുന്നതിനും ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിന് വിതരണക്കാരെ സഹായിക്കുന്നതിനും വേണ്ടിയാണ് 'ബിഎസ്ഇ സ്റ്റാര്‍ എംഎഫ് ആപ്പ് 'പുറത്തിറക്കുന്നതെന്ന് ബിഎസ്ഇ പറഞ്ഞു. തത്സമയ രജിസ്‌ട്രേഷന്‍, പേപ്പര്‍ രഹിത ഇടപാടുകള്‍, എസ്‌ഐപിയ്ക്ക് വേണ്ടിയുള്ള ഔദ്യോഗിക അറിയിപ്പുകളും മറ്റ് വ്യത്യസ്ത ഉത്തരവുകളും നല്‍കുക, വിതരണക്കാര്‍ക്ക് അവരുടെ ബിസിനസ്സ് വിലയിരുത്തുക തുടങ്ങി നിരവധി കാര്യങ്ങള്‍ ബിഎസ്ഇയുടെ പുതിയ മൊബൈല്‍ ആപ്പ് വഴി സാധ്യമാകും. ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ അംഗങ്ങളുടെ തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാല്‍ സൈന്‍ അപ് ചെയ്യാം.വ്യക്തിഗത നിക്ഷേപകര്‍ക്ക് വേണ്ടിയും മൊബൈല്‍ ആപ്പ് ഉടന്‍ ലഭ്യമാക്കി തുടങ്ങുമെന്ന് ബിഎസ്ഇ അറിയിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA